കോഴിക്കോട്: നാദാപുരം തൂണേരിയിലെ വീട്ടില്‍ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താല്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഇക്കഴിഞ്ഞ 10-ാം തീയതി മുതല്‍ കാണാതായിരുന്ന പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ (50) യാണ് മോന്താല്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തൂണേരിയിലെ സഹോദരിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു മുംതാസ്.10-ാം തീയതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതിന് ശേഷം തിരിച്ചെത്തിയില്ല. വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്ന് മോന്താല്‍ പുഴയില്‍ മുംതാസിന്റെ മൃതദേഹം കണ്ടെത്തിയത്.ഉടൻ തന്നെ മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം പൊലീസ് മൃദദേഹം ഇൻക്വസ്റ്റ് നടത്തി.






