കോഴിക്കോട്: കേരളത്തിൽ സഫർ മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സഫർ ഒന്ന് നാളെ (2026 ജൂലൈ 16) വ്യാഴാഴ്ച ആയിരിക്കുമെന്ന് പ്രമുഖ ഖാസിമാരും പണ്ഡിതരും അറിയിച്ചു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് മുഖ്യഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവരാണ് ഔദ്യോഗികമായി മാസമുറപ്പിച്ചു പ്രഖ്യാപനം നടത്തിയത്.ഇതോടെ ഹിജ്റ വർഷം 1448-ലെ മുഹറം മാസം പൂർത്തിയായി സഫർ മാസത്തിന് നാളെ തുടക്കമാകും.






