spot_img
Thursday, July 16, 2026

‘തൊപ്പി’ വിദേശത്തേക്ക് മുങ്ങാന്‍ സാധ്യത; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി പൊലീസ്




സുഹൃത്തുക്കളുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ യുട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് നീക്കം. (Look Out Circular to find youtuber thoppi)

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മറുപടി നല്‍കിയ ശേഷമാണ് തൊപ്പി ഒളിവില്‍ പോയത്. രണ്ടാമത്തെ നോട്ടീസിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇതോടെയാണ് ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതായി പോലീസിന് വിവരം ലഭിച്ചത്. പിന്നാലെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചു ലുക്ക് ഔട്ട് സര്‍ക്കുലറും പുറത്തിറക്കി. മൊഴിയെടുപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും തൊപ്പിയുടെ സുഹൃത്തുക്കളും ഹാജരായിട്ടില്ല

തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ജാമ്യപേക്ഷ തള്ളിയാല്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കും. പ്രതി ചെയ്തത് ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. തൊപ്പി അശ്ലീല ദൃശ്യങ്ങള്‍ പങ്കുവച്ച യുട്യൂബ് ചാനല്‍ നീക്കം ചെയ്തിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles