spot_img
Thursday, July 16, 2026

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍; ജൂലൈ 31നകം അപേക്ഷിക്കണം



​കോഴിക്കോട്: സാമൂഹികനീതി വകുപ്പിന് കീഴില്‍ മായനാട് പ്രവര്‍ത്തിക്കുന്ന ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കെല്‍ട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ‘ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍’, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കായി ‘വേര്‍ഡ് പ്രോസസ്സിങ് ആന്‍ഡ് ഡെസ്‌ക് ടോപ് പബ്ലിഷിങ്’ എന്നീ കോഴ്‌സുകളിലേക്കാണ് അവസരം. 18 നും 30 നും മധ്യേ പ്രായമുള്ള, 40 ശതമാനത്തില്‍ കുറയാത്ത ചലനപരമായ വൈകല്യമോ കേള്‍വി/സംസാര പരിമിതിയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ അപേക്ഷകള്‍ ജൂലൈ 31നകം ‘സൂപ്പര്‍വൈസര്‍, ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട് – 673008’ എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2351403, 7025692560 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles