spot_img
Tuesday, September 1, 2026

ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയിൽ വർധനവ്; ഇന്നത്തെ നിരക്കറിയാം



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് രാവിലെ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 560 രൂപയും വർധിച്ചിട്ടുണ്ട്. ഇതോടെ ഇന്ന് രാവിലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,135 രൂപയും പവന് 1,05,080 രൂപയുമായി വില നിലവാരം. ദിവസങ്ങളായി സ്വർണ വില കുറയുന്നതായിരുന്നു ട്രെന്റ്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയും വർധിച്ചിട്ടുണ്ട്. നിലവിൽ ഗ്രാമിന് 235 രൂപയും 10 ഗ്രാമിന് 2350 രൂപയുമാണ് കേരളത്തിൽ വില വരുന്നത്.

കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾ

ജൂൺ 18- 1,05,080 രൂപ

ജൂൺ 17- 1,04,520 രൂപ

ജൂൺ 16- 1,05,080 രൂപ

ജൂൺ 15- 1,05,280 രൂപ

ജൂൺ 14- 1,04,720 രൂപ

ജൂൺ 13- 1,04,800 രൂപ

ജൂൺ 12- 1,05,840 രൂപ

ജൂൺ 11- 1,05,840 രൂപ

ജൂൺ 10- 1,06,200 രൂപ

ജൂൺ 9- രാവിലെ 1,05,040 രൂപ| ഉച്ചയ്ക്ക് 1,05,920 രൂപ

ജൂൺ 8- രാവിലെ 1,05,960 രൂപ| ഉച്ചയ്ക്ക് 1,05,960 രൂപ



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles