spot_img
Friday, September 4, 2026

കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.



മലപ്പുറം: കാലിക്കറ്റ് സർവകലാശാലജൂലൈ 20ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. ലോകകപ്പ് ഫുട്ബോൾ ഫൈനൽ കാണുന്നതിനായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്‌ച അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജടക്കം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി നൽകിയിരിക്കുന്നത്.ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലിനാണ് ഞായറാഴ്ച രാത്രി കളമൊരുങ്ങുന്നത്.രാത്രി 12.30ന് ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നിലവിലെ ജേതാക്കളായ അർജന്റീനയും സ്പെയ്നും ഏറ്റുമുട്ടും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles