spot_img
Wednesday, July 22, 2026

ഓണക്കാലത്ത് പൊതുവിപണി പരിേശാധന കര്‍ശനമാക്കും: മന്ത്രി അനൂപ് ജേക്കബ്.



സംസ്ഥാനത്ത് ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകള്‍ തടയാന്‍ ഭക്ഷ്യ, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ കര്‍ശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ പെതുകേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, എല്‍പിജി ഗോഡൗണുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും. ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ സപ്‌ളൈ ഓഫീസര്‍മാര്‍ കണ്‍വീനറായ സ്‌ക്വാഡ് അടുത്തമാസം ഒന്നു മുതല്‍ നിരീക്ഷണം തുടങ്ങും.

ക്രമക്കേടുകൾ കണ്ടെത്തിയാൽ കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ സപ്‌ളൈ ഓഫീസര്‍മാരുടെ യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.ഓണക്കാലത്ത് ആവശ്യമുള്ള ഭക്ഷ്യധാന്യ വിതരണം സമയബന്ധിതമായി സമയബന്ധിതമായി പൂര്‍ത്തിയാക്കും.30 ഉന്നതികളിലേയ്ക്ക് സൗജന്യമായി റേഷന്‍ എത്തിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. അടുത്തമാസം 15 നകം നടപടികള്‍ പൂര്‍ത്തിയാക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടുത്തമാസം ഏഴിന് കാസര്‍കോട് നടത്തും. പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്റെ സഹകരണത്തോടെ, വയനാട്ടില്‍ കൂടുതല്‍ ഉന്നതികളിലേയ്ക്ക് വാതിര്‍പ്പടി വിതരണം വ്യാപിപ്പിക്കും. കേരളത്തിലെ എല്ലാ ഉന്നതികളിലും പരിശോധന നടത്തി ആവശ്യമെങ്കില്‍ അവിടെയെല്ലാം പദ്ധതി നടപ്പാക്കും.

പരസഹായമില്ലാത്തവര്‍ക്ക് സൗജന്യറേഷന്‍ എത്തിക്കാന്‍ ഓട്ടോറിക്ഷ തൊളിലാളികളെ സാമ്പത്തിക സഹായം നല്‍കി നിയോഗിക്കും. ആശാവര്‍ക്കര്‍മാരെ നിയോഗിക്കാന്‍ കഴിയുമോ എന്നതും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനവും യോഗത്തിൽ നടന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles