spot_img
Wednesday, July 22, 2026

ഇനി മുതൽ പ്രിയദർശിനിയിൽ സൗജന്യ യാത്ര മാത്രമല്ല.



സംസ്ഥാനത്ത് വനിതകൾക്കായി മറ്റൊരു പദ്ധതി അവതരിപ്പിക്കാൻ സർക്കാർ. പ്രിയദർശിനി വായ്പ എന്ന പേരിൽ വനിതകൾക്കായി പലിശരഹിത വായ്പ പദ്ധതി അവതരിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. മന്ത്രി കെഎ തുളസി വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. വ്യാഴാഴ്ച കൊച്ചിയിൽ വെച്ച് മുഖ്യമന്ത്രി വിഡി സതീശൻ ഈ പദ്ധതിയുടെ പ്രഖ്യാപനം നടത്തുംപട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് പദ്ധതി. ആകെ 31 പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

പിന്നാക്ക വിഭാഗത്തിലെ വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും മൈക്രോ ലെവൽ സംരംഭങ്ങൾ ആരംഭിക്കാനുമാണ് വായ്പ ലഭ്യമാക്കുകയെന്ന് മന്ത്രി കെഎ തുളസി വ്യക്തമാക്കി. പിന്നാക്ക വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് സ്ത്രീകൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ജൂലൈ 23ന് എറണാകുളം പള്ളുരുത്തി എസ്എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘സമഗ്ര 2026’ പരിപാടിയിൽ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.

സമഗ്ര 2026’ പരിപാടിയിലൂടെ ഏറ്റവും അടിയന്തരമായി 16,000-ത്തോളം ഗുണഭോക്താക്കൾക്ക് സഹായം എത്തിക്കുകയാണ് ലക്ഷ്യം. 100 ദിനത്തിനുള്ളിൽ 200 കോടി രൂപയുടെ വായ്പാ വിതരണമാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഒന്നാം ഘട്ടമായി 23-ന് നടക്കുന്ന ചടങ്ങിൽ വച്ച് തന്നെ ഇതിൽ പകുതിയോളം (100 കോടി രൂപ) വായ്പയായി വിതരണം ചെയ്യും. ഇതിന്റെ രണ്ടാം ഘട്ടം സെപ്റ്റംബർ മാസത്തിൽ പാലക്കാട് വച്ച് നടക്കുമെന്നും മന്ത്രി അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles