spot_img
Wednesday, July 22, 2026

കഴിഞ്ഞ ഞായറാഴ്ച മുതൽ വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.



നാദാപുരം:കഴിഞ്ഞ ഞായറാഴ്ച മുതൽ വിലങ്ങാട് പുഴയിൽ കാണാതായ UP സ്വദേശി നിഗം കുമാറിന്റെ (19)മൃതദേഹം കണ്ടെത്തി. ഇന്ന് പുഴയിൽ നടത്തിയ ജനകീയ തിരച്ചിലിനൊടുവിലാണ് ഗ്യാസ് ഗോഡൗണിന് സമീപം പുഴയിൽ നിന്ന് മൃതദേഹംകണ്ടെത്തിയത്.ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ്,NDRF, പോലീസ്, നരിപ്പറ്റ – വാണിമേൽ പഞ്ചായത്ത്, എന്നിവരുടെ നേതൃത്വത്തിൽ യുവജന സംഘടനകൾ, വ്യാപാരികൾ, തുടങ്ങി വിവിധ തലത്തിൽപ്പെട്ട ആളുകൾ രാവിലെ മുതൽ തിരച്ചിലിന് ഇറങ്ങിയിരുന്നു.ഏകദേശം 10.30 ഓടു കൂടിയാണ് നിഗം കുമാറിനെ കണ്ടെത്താൻ സാധിച്ചത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles