spot_img
Monday, September 7, 2026

മാലിന്യം വിറ്റ് കാശാക്കി സംസ്ഥാനത്തിന് 205 കോടി, ഹരിതകർമസേനയ്ക്ക് 40 കോടി



കൊച്ചി: സംസ്ഥാനത്തെ വീടു കളിൽനിന്നും സ്ഥാപനങ്ങളി ൽനിന്നും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മാലിന്യം ശേഖരിച്ചു വിറ്റതിലൂടെ ഹരിത കർമസേന നേടിയത്‌ 40 കോടി യോളം രൂപ. പ്ലാസ്റ്റിക് അടക്ക മുള്ള അജൈവ മാലിന്യങ്ങൾ (പുനരുപയോഗ സാധ്യതയുള്ള പാഴ്വസ്തു‌ക്കൾ) സംസ്ഥാന സർക്കാരിനു കീഴിലു ള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനിക്കു വിറ്റാണ് ഹരിതകർമസേന പണം സമ്പാദിച്ചത്. ഈ കാല യളവിൽ സംസ്ഥാനം ആകെ നേടിയത് 205.20 കോടി രൂപയാണ്.കമ്പനി ഇതുവരെ 2,08,491 ടൺ അജൈവ പാഴ്വസ്‌ ക്കൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിച്ചു.

ഇതിൽ 56,620 ടൺ പുനരുപയോഗ ത്തിനു സാധ്യതയുള്ളതും വി ല ലഭിക്കുന്നതുമായ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവയാണ്. 1.90 ലക്ഷം ടൺ പുനരുപയോഗം സാധ്യമല്ലാത്ത വസ്തുക്കളും 3,120 ടൺ ഇലക്ട്രോണിക് മാലിന്യവുമാണ്.കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്ന് 3,079 മെട്രിക് ടൺ ഷെഡഡ് പ്ലാസ്റ്റിക് തദ്ദേശ സ്ഥാപനങ്ങൾക്കും പൊതുമരാമത്ത് വകുപ്പിനും കൈമാറി. ഇതുപയോഗിച്ച് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് 7,249 കി ലോമീറ്റർ റോഡാണു നിർമി ച്ചത്.പാഴ്വസ്തുക്കൾ പൊതു സ്ഥലങ്ങളിൽ ഉൾപ്പെടെ വലി ച്ചെറിയുന്നതും വീടുകളിൽ ഇവ കത്തിക്കുന്നതും ഒഴിവാക്കാൻ ക്ലീൻ കേരള കമ്പനിക്കും ഹരിത കർമസേന യ്ക്കും കഴിഞ്ഞു. ഇത് പൊതുജനാരോഗ്യത്തിന് പുതിയ മാതൃകയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles