spot_img
Sunday, September 6, 2026

ചാന്ദ്രദിനത്തിൽ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞയോട് സംവദിച്ച് കൊഴക്കോട്ടൂർ എ.യു.പി സ്കൂൾ വിദ്യാർഥികൾ.



കൊഴക്കോട്ടൂർ: ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് കൊഴക്കോട്ടൂർ എ.യു.പി സ്കൂളിലെ വിദ്യാർഥികൾക്ക് ബാംഗ്ലൂർ ഐ.എസ്.ആർ.ഒയിലെ സീനിയർ സയൻ്റിസ്റ്റ് ഡോ. ശ്യാമ നരേന്ദ്രനാഥുമായി സംവദിക്കാൻ അവസരമൊരുങ്ങി. ഗൂഗിൾ മീറ്റ് വഴി ഓൺലൈനായാണ് ഈ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്.വിദ്യാർഥികൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് വളരെ ലളിതവും ശാസ്ത്രീയവുമായ രീതിയിൽ ഡോ. ശ്യാമ മറുപടി നൽകി. ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ ദൗത്യങ്ങളെക്കുറിച്ച് അവർ കുട്ടികളോട് വിശദമായി സംസാരിച്ചു. ചന്ദ്രനിൽ ഇന്ത്യ നടത്തുന്ന ഗവേഷണങ്ങളുടെ ഗുണഫലങ്ങൾ ഭാവിയിൽ രാജ്യത്തെ ഏറെ മുന്നിലെത്തിക്കുമെന്ന് അവർ സംവാദത്തിൽ അഭിപ്രായപ്പെട്ടു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles