spot_img
Friday, July 24, 2026

കോഴിക്കോട് കഞ്ചാവുമായി നടക്കാവ് സ്വദേശി പിടിയിൽ



കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ രണ്ട് കിലോ കഞ്ചാവുമായി നടക്കാവ് സ്വദേശി മുഹമ്മദ് അജ്മൽ (24) പിടിയിൽ. സിറ്റി നാർക്കോട്ടിക് സെല്ലും പൊലീസും ചേർന്ന് കാരപറമ്പിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.നഗരത്തിലെ വൻകിട മൊത്തവിതരണക്കാരിൽ നിന്ന് കഞ്ചാവ് വാങ്ങി വിദ്യാർഥികൾക്കും യുവാക്കൾക്കും ചില്ലറ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അജ്മൽ. വലിയ അളവിൽ ശേഖരിക്കുന്ന കഞ്ചാവ്, ആവശ്യക്കാർക്കായി 50, 100 ഗ്രാം വീതമുള്ള ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇയാൾ വിറ്റിരുന്നത്.വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം നടത്തുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാൾക്ക് കഞ്ചാവ് നൽകിയ പ്രധാന കണ്ണി കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles