spot_img
Monday, August 3, 2026

ഓണക്കാലത്ത് നാട്ടിലെത്താൻ ചെലവേറും ടിക്കറ്റ് ചാർജ് കൂട്ടി സ്വകാര്യബസുകൾ.



കോഴിക്കോട്: ഓണക്കാലത്ത് യാ ത്രാദുരിതം ഇരട്ടിയാകുമെന്ന ആശങ്കയിൽ ഇതരസംസ്ഥാന മലയാളികൾ. സ്പെഷൽ ട്രെയിനുകൾ അനുവദിക്കാത്തതി നാൽ കെഎസ്‌ആർടിസിയേയും മറ്റ് സ്വകാര്യ ബസുകളെയും ആശ്രയിക്കേണ്ട സാഹചര്യത്തിലാൺ ഇവർ.നിലവിൽ കെഎസ്ആർടി സിയിൽ ടിക്കറ്റ് ലഭ്യമാണെങ്കിലും ഓണത്തോടടുക്കുമ്പോൾ എന്താകുമെന്ന ആശങ്കയുമുണ്ട്. അവധി അവസാന നിമിഷം മാത്രം തീരുമാനിക്കുന്നതിനാൽ ഓണത്തിനോടടുത്തദിവസങ്ങളിൽ മാത്രമേ ചെന്നൈയി ലും ബംഗളൂരുവിലുമെല്ലാമുള്ള ആയിരക്കണക്കിൻ മലയാളികൾക്ക് ടിക്കറ്റ് എടുക്കാനാവൂ.ഈ സാഹചര്യം മുതലെടുത്ത് സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് കുത്തനെ കുട്ടിത്തുട ങ്ങി.നിലവിൽ 700 മുതൽ 1300 വ രെയാൺ കോഴിക്കോട് – ചെ ന്നൈ സ്വകാര്യ ബസുകളിലെ ശരാശരി നിരക്ക്. എന്നാൽ ഓണനാളുകളിൽ 1,300 മുതൽ 1,700 വരെയാൺ വെബ്സൈറ്റുകളിൽ ടിക്കറ്റ് നിരക്ക് കാണി ക്കുന്നത്. യാത്രക്കാരുടെ എണ്ണം കൂടുംതോറും നിരക്ക് ഇനിയും വർധിച്ചേക്കും. ആഘോഷ നാളുകൾ പ്രമാണിച്ച് ബംഗളു രു, ചെന്നൈ, തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് 5000 – 6000 വരെ ടിക്കറ്റ് നിരക്കുള്ള ബസുകളുമുണ്ട്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. മലയാളികൾ കൂടുതലായുംജോലി ചെയ്യുന്ന ബംഗളുരു, മംഗളുരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രെയിനു കളിലെ ടിക്കറ്റുകൾക്ക് ക്ഷാമമു ണ്ടാകാറുണ്ട്. തിരക്ക് പരിഗണിച്ച് മലബാറിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ വേണ മെന്ന ആവശ്യം റെയിൽവേ അവഗണിച്ചതോടെ ഓണയാത്രയ്ക്ക് ബസുകളെ തന്നെ ആശ്രയി ക്കേണ്ട ഗതികേടിലാണ് മറുനാടൻ മലയാളികൾ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles