spot_img
Friday, September 18, 2026

ഏറ്റവും പുതിയ ഐ ഫോൺ 18 പ്രൊമാക്സ് സ്വന്തമാക്കി മമ്മൂട്ടി



ഇന്ത്യൻ സിനിമാ ലോകത്തെ താരരാജാവാണ് മമ്മൂട്ടി. അദ്ദേഹത്തിന് വാഹനങ്ങളോടും ​ഗാഡജെറ്റുകളോടുമുള്ള ഇഷ്ടവും ഏറെ ശ്രദ്ധേയമാണ്. വാഹനങ്ങൾ ഓടിക്കാൻ ഇഷ്ടമുള്ള അദ്ദേഹത്തിന് കാറുകളുടെ വലിയ കളക്ഷനുമുണ്ട്. അതോടൊപ്പം ​വിപണിയിലിറങ്ങുന്ന പുതിയ ​ഗാഡ്ജെറ്റുകളും സ്വന്തമാക്കുന്നതിൽ താരം മുന്നിലാണ്.

ഇപ്പോഴിതാ ഏറ്റവും പുതിയ ഐഫോൺ 18 പ്രൊമാക്സ് സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂക്ക. കഴിഞ്ഞ ദിവസമാണ് ആപ്പിൾ ഫോൺ പുറത്തിറക്കിയത്. ദിവസങ്ങൾ പിന്നിടുമ്പോഴേക്കും അത് മമ്മൂക്കയിലെത്തി. മമ്മൂട്ടി ഫോൺ അൺബോക്സ് ചെയ്യുന്നതിൻ്റെ ഉൾപ്പെടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഫോൺ അൺബോക്സ് ചെയ് അത് ചെവിയിൽ വെച്ചു നോക്കുന്നതായി കാണാം.

ഐ ഫോൺ 18 പ്രൊ മാക്സ് ബ്ലാക്കാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ രണ്ട് ലക്ഷത്തിന് മുകളിലാണ് ഫോണിൻ്റെ വില. ഇന്ന് മുതലാണ് ഫോൺ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചത്. ഐ ഫോൺ 18 സീരിസിൽ ബേസ് വേർഷൻ ഇല്ല. പ്രൊ, പ്രൊമാക്സ്, ഐ ഫോൺ ഡുവോയുമാണ് വിപണിയിൽ എത്തിയിരിക്കുന്നത്. സ്പ്ലീറ്റ് സ്ക്രീനുള്ള ഡുവോയുടെ ഏറ്റവും ഉയർന്ന വേരിയൻ്റിന് ഏകദേശം നാലര ലക്ഷം രൂപവരെയാണ് വില.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles