spot_img
Friday, September 25, 2026

ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം



കൊയിലാണ്ടി: വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയും തുടര്‍ന്ന് ചികിത്സയിലുമായിരുന്ന യുവതി മരിച്ചു. ആറു മാസം ഗര്‍ഭിണിയായിരുന്ന പയ്യോളി താരയില്‍ വിരുന്നുകണ്ടി ഷമീമ (28) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്.ആറു മാസം ഗര്‍ഭിണിയായ ഷമീമയെ കൊയിലാണ്ടി അരിക്കുളത്തെ വാടകവീട്ടിലാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഒന്നരമാസം മുമ്പായിരുന്നു സംഭവം. യുവതി ഭര്‍ത്താവിനൊപ്പം വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഫോണില്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനിടെ തുടർന്ന് മാതാവ് വാടകവീട്ടില്‍ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് ഷമീമയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഒന്നരമാസമായി വെന്റിലേറ്ററില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു. മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം നാളെ പോസ്റ്റുമോര്‍ട്ടം നടക്കും. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരേതനായ സമീറിന്റെയും അസ്മയുടെയും മകളാണ്. മകന്‍: മിന്നൂസ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles