spot_img
Friday, September 25, 2026

സര്‍ക്കാര്‍ ജീവനക്കാരെ സൗജന്യ യാത്രയില്‍ നിന്ന് ഒഴിവാക്കണം’: ‘പ്രിയദര്‍ശിനി’ പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തില്‍ പ്രമേയം.



മലപ്പുറം: സ്ത്രീകള്‍ക്കായുള്ള സർക്കാരിന്റെ സൗജന്യ ബസ് യാത്ര പദ്ധതിയായ ‘പ്രിയദർശിനി’ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ഭരിക്കുന്ന ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ പ്രമേയം പാസാക്കി.സ്ഥിരവരുമാനമുള്ള സർക്കാർ ജീവനക്കാരെയും മറ്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരെയും പദ്ധതിയുടെ സൗജന്യ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം.ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ 23-ാം വാർഡ് അംഗമായ എ.കെ. ഖമറുദീനാണ് പ്രമേയം ബോർഡില്‍ അവതരിപ്പിച്ചത്. സ്ഥിരവരുമാനവും കൃത്യമായ ആനുകൂല്യങ്ങളും ലഭിക്കുന്നവരെ സൗജന്യ യാത്രയില്‍ ഉള്‍പ്പെടുത്തിയത് വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിനും സാമൂഹിക നീതിക്കും നിരക്കുന്നതല്ല. അതിനാല്‍ ഇത് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles