spot_img
Friday, September 25, 2026

ഹജ്ജ് ആദ്യ ഗഡു അടയ്ക്കാനുള്ള സമയം നീട്ടി; ഈ മാസം 17 വരെ പണമടയ്ക്കാം.



തിരുവനന്തപുരം: ഹജ്ജ് തീർത്ഥാടകരായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആദ്യ ഗഡു തുക അടയ്ക്കുന്നതിനുള്ള സമയം ഒരാഴ്ച കൂടി നീട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി.ഈ മാസം 17 വരെ ആദ്യ ഗഡു അടയ്ക്കാൻ അവസരം ലഭിക്കും.നേരത്തെ ഈ മാസം 10നകം ആദ്യ ഗഡു അടയ്ക്കണമെന്നായിരുന്നു നിർദേശം. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ഉള്‍പ്പെടെ പൊതു അവധികള്‍ വന്നതിനാല്‍ നിരവധി തീർത്ഥാടകർക്ക് നിശ്ചിത സമയത്തിനുള്ളില്‍ പണമടയ്ക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമയം നീട്ടണമെന്ന് ഹജ്ജ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോട് ആവശ്യപ്പെട്ടത്.മന്ത്രിയുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പണമടയ്ക്കാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടിയത്. പുതിയ സമയപരിധി പ്രകാരം തീർത്ഥാടകർക്ക് 17 വരെ ആദ്യ ഗഡു അടയ്ക്കാം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles