കോഴിക്കോട്: റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനുമായി വേഗത നിയന്ത്രിക്കണമെന്ന സന്ദേശവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. വാഹനങ്ങളുടെ അമിതവേഗത അപകടങ്ങൾക്ക് പ്രധാന കാരണമാകുന്ന സാഹചര്യത്തിലാണ് റോഡിന്റെ സ്ഥിതിയും മുൻകരുതലുകളും മനസ്സിലാക്കി ഡ്രൈവ് ചെയ്യണമെന്ന ഓർമ്മപ്പെടുത്തലുമായി ജില്ലാ കളക്ടറുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രചാരണം ആരംഭിച്ചത്.സംസ്ഥാന പാതകളിൽ വേഗപരിധി മണിക്കൂറിൽ 50 മുതൽ 80 കിലോമീറ്റർ വരെയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. റോഡിൽ വേഗത്തേക്കാൾ പ്രധാനം സുരക്ഷിതത്വമാണെന്ന് അധികൃതർ വ്യക്തമാക്കി.റോഡുകളിൽ വാഹനങ്ങൾ അമിതവേഗത്തിൽ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ പൊതുജനങ്ങൾക്ക് അത് അധികൃതരെ അറിയിക്കാം. ഇതിനായി പ്രത്യേക ഫോൺ നമ്പറും പുറത്തുവിട്ടിട്ടുണ്ട്.പരാതിപ്പെടേണ്ട നമ്പർ: 9188961011നിയമങ്ങൾ പാലിച്ച്, വേഗം കുറച്ച് ജീവൻ സുരക്ഷിതമാക്കാൻ എല്ലാ വാഹന ഡ്രൈവർമാരും സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.






