spot_img
Friday, October 2, 2026

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി ജഡ്ജിമാരുടെ മിന്നൽ പരിശോധന; സ്ഥിതി ദയനീയമെന്ന് ഡിവിഷൻ ബെഞ്ച്.



കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച് ഹൈക്കോടതി ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും, ബസന്ത് ബാലാജിയും. ഇന്നലെ രാവിലെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആശുപത്രിയിൽ എത്തിയത്. ആവശ്യത്തിന് ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സന്ദർശനം. അമിക്കസ്ക്യൂറി രാം കുമാർ നമ്പ്യാർ എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം.രോഗികളുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷണം, ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ, ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് തുടങ്ങിയവയാണ് പരിശോധിച്ചത്. സെല്ലുകളുടെ പോരായ്മ, ആശുപത്രി ഉപകരണങ്ങളുടെ പഴക്കം എന്നിവയെ കുറിച്ച് ചോദിച്ചറിഞ്ഞു. ജില്ലാകളക്ടർ, സിറ്റി പൊലീസ് കമ്മീഷണർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത് എന്ന് കഴിഞ്ഞ ജൂലൈയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേരൂർക്കട, തൃശൂർ, കുതിരവട്ടം എന്നിവടങ്ങളിൽ ജസ്റ്റിസുമാർ സന്ദർശനം നടത്തിയത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles