കോഴിക്കോട്: തൂശനിലയിട്ട് തുമ്പപ്പൂ ചോറിട്ട് സദ്യയുണ്ണുന്നതാണ് മലയാളിയുടെ ഓണ ശീലം. ഓണം പൂർണമാക്കുന്നത് വിഭവസമൃദ്ധമായ സദ്യ യാണ്. സദ്യയിലെ എരിവും പുളിയും മധുരവും ഉപ്പും അ ടങ്ങിയ രുചിമേളം ഒരുമിച്ചെ ത്തുന്നത്ത് വാഴയിലാണ്.ഓണം പടിവാതിക്കൽ എ ത്തിയതോടെ വാഴയിലക്കും വലിയ തോതിൽ ആവശ്യം ഏറുകയാണ്. പാളയം മാർ ക്കറ്റിലും വാഴയില കച്ചവടം പൊടിപൊടിക്കുകയാണ്. ആവശ്യക്കാരേറിയതോടെ വിലയിലും മുന്നേറ്റമുണ്ടായി.സാധാരണദിവസങ്ങളിൽ രണ്ടു രൂപ മുതൽ രണ്ടര രൂപ വില വരുന്ന ഒരു വാഴ ഇലയ്ക്ക് ഓണമടുത്തതോടെ നാല് രൂപ മുതൽ അഞ്ചു രൂപ വരെയായി വർധിച്ചു.
.കർണാടക, തമിഴ് നാട്ടിലെ മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഇലകൾ കൂടുതലായും എത്തുന്നത്. ഇതിന് പുറമെ കേരളത്തിലെ ചെറുകിട കർഷകരിൽ നിന്നും ഇല ശേഖരിക്കു ന്നുണ്ട്. തമിഴ്‌നാട്ടിൽ കനത്തകാറ്റിനെ തുടർന്ന് വാഴ കൃഷി നശിച്ചതിനാൽ ഈ വർഷം വാഴയിലയുടെ ലഭ്യത കുറയാൻ കാരണമായി. ഇത് വിലയെ ബാധിച്ചതായി പാളയത്തെ കച്ചവടക്കാർ പറഞ്ഞു. ലഭ്യത കുറഞ്ഞതും ആവശ്യക്കാരേറിയതും വിലയിൽ മാറ്റമുണ്ടാക്കി.ഓണസദ്യക്കായി വീടുക ളിലേക്കും ഹോട്ടലുകളിലേക്ക്ക്കും കാറ്ററിംഗ് സ്ഥാപനങ്ങ ളിലേക്കുമാണ് പ്രധാനമായും വാഴയിലകൾ പോകുന്നത്. വലിയ ഓണാഘോഷങ്ങൾക്കായി നേരത്തെ തന്നെ ബുക്ക് ചെയ്‌തവരുമുണ്ട്.
ഇതിനു പുറമെ കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കും വാഴയില കയറ്റുമതി ചെയ്യുന്നു.കയറ്റുമതി വിപണിയിൽ ഒരു വാഴയിലയ്ക്കാകട്ടെ ഏഴ് രൂപ മുതൽ എട്ട് രൂപ വരെയാണ് വില. മുൻ വർഷത്തെ അപേക്ഷിച്ച് കച്ചവടം കൂടുതൽ സജീവമാണെന്ന് പാളയം മാർക്കറ്റിലെ കച്ചവടക്കാർ പറ ഞ്ഞു. പേപ്പർ വാഴയിലകളും രംഗത്തുണ്ടെങ്കിലും മലയാളി പ്രിയം വാഴയിലയോട് ത ന്നെയാണ്. ഓണം അടുത്ത തോടെ വാഴയിലയുടെ ആവശ്യകത ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. സദ്യക്കുള്ള ഒരുക്കങ്ങൾ ശക്തമാകുന്നതോടെ ഇല വിപണിയിലും കൂടുതൽ തിരക്ക് അനുഭവപ്പെടു മെന്നാണ് കച്ചവടക്കാർ പറ യുന്നത്.






