spot_img
Monday, August 24, 2026

പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്): പി.എസ്.സി അഭിമുഖം സെപ്റ്റംബർ 3-ന്.



കോഴിക്കോട് : ​കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (കാറ്റഗറി നം. 679/2025 – 1 NCA-SC) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും വൺ ടൈം വേരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം സെപ്റ്റംബർ 3-ന് തിരുവനന്തപുരത്തെ കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ നടക്കും. വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയച്ചു നൽകില്ല എന്നതിനാൽ, ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അതിൽ പറയുന്ന രേഖകളും, പി.എസ്.സി വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച പരിഷ്കരിച്ച കെ-ഫോമും (അപ്പൻഡിക്സ്-28) സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണ്; കൂടുതൽ വിവരങ്ങൾക്ക് 0495 2371971 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles