spot_img
Monday, August 24, 2026

കോഴിക്കോട് മെഡിക്കൽ കോളേജിൽ താത്കാലിക നിയമനം.



കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എച്ച്.ഡി.എസിന് കീഴിൽ ദിവസേന 755 രൂപ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി, ബ്ലഡ് ബാങ്ക് കൗൺസിലർ, റെസ്പിറേറ്ററി ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ജെ.സി.ഒ റാങ്കിൽ താഴെയുള്ള വിമുക്ത ഭടന്മാർ, പാരാമിലിറ്ററി, പോലീസ്, ഫയർഫോഴ്സ് എന്നിവയിൽ നിന്ന് വിരമിച്ച 60 വയസ്സുവരെയുള്ളവർക്കുള്ള സെക്യൂരിറ്റി ഇന്റർവ്യൂ സെപ്റ്റംബർ ഒന്നിനും, സോഷ്യൽ വർക്ക്/സൈക്കോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്കുള്ള ബ്ലഡ് ബാങ്ക് കൗൺസിലർ ഇന്റർവ്യൂ സെപ്റ്റംബർ രണ്ടിനും, 20-40 പ്രായപരിധിയിൽ ഡിപ്ലോമ ഇൻ റെസ്പിറേറ്ററി ടെക്നോളജി യോഗ്യതയുള്ളവർക്കുള്ള റെസ്പിറേറ്ററി ടെക്നീഷ്യൻ ഇന്റർവ്യൂ സെപ്റ്റംബർ മൂന്നിനും രാവിലെ 11.30-ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ നടക്കും; താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles