ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ഫുട്ബോൾ ഫാൻസിന്റെ പുതിയ ക്രഷ് ഒരാളാണ് ‘കേരള യമാൽ’! സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലിനോട് അതിശയിപ്പിക്കുന്ന സാമ്യമുള്ള മലയാളി വിദ്യാർഥി അലന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.സ്പെയിൻ ജേഴ്സിയണിഞ്ഞ് യമാലിന്റെ സ്റ്റൈലും പോസും അനുകരിച്ചുള്ള വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ തരംഗമായത്. യമാലിന്റെ ഹെയർസ്റ്റൈൽ, മുഖച്ഛായ, ചിരി എന്നിവയ്ക്കൊപ്പം പല്ലിലെ ബ്രേസസും സമാനമായതോടെ സംഗതി വേറെ ലെവലായി.വീഡിയോ ഇതിനോടകം 11 മില്യണിലധികം വ്യൂസ് നേടിക്കഴിഞ്ഞു. റീഷെയറുകളും കമന്റുകളും ട്രോളുകളുമായി സോഷ്യൽ മീഡിയ ‘കേരള യമാലിനെ’ ഏറ്റെടുത്തിരിക്കുകയാണ്.സ്പെയിനിൽ യമാൽ ഉണ്ടെങ്കിൽ കേരളത്തിലും ഉണ്ടെടാ യമാൽ”, “ഡബിൾ ആണോ?”, “ഇത് എഐ അല്ലല്ലോ?” തുടങ്ങി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.‘me_the_historian’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് അലന്റെ വീഡിയോ പങ്കുവെച്ചത്. ഒരു ഓണാഘോഷത്തിനിടെയാണ് യമാലിന്റെ ലുക്കിനോട് സാമ്യമുള്ള അലനെ കണ്ടെത്തിയത്.വീഡിയോ വൈറലായതോടെ ഫുട്ബോൾ ആരാധകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഒരുപോലെ ഈ ‘കേരള ഡ്യൂപ്പി’നെ ഏറ്റെടുത്തു. യമാലിന്റെ ആരാധകർക്ക് പോലും ഒറ്റനോട്ടത്തിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്ന തരത്തിലുള്ള സാമ്യമാണെന്നാണ് പലരുടെയും പ്രതികരണംയമാൽ സ്പെയിനിന്റെ ഭാവിയാണെങ്കിൽ, നമ്മുടെ അലൻ ഇപ്പോൾ ഇൻസ്റ്റഗ്രാമിന്റെ ‘കേരള യമാൽ’ ആണ്!






