spot_img
Wednesday, August 26, 2026

ഓണം എല്ലാവർക്കും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ’; ഓണാശംസകൾ നേർന്ന് രാഹുൽ ഗാന്ധി



ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓണം എല്ലാവർക്കും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ. എക്‌സിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. ”എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു!, ഈ ഉത്സവം എല്ലാവർക്കും സന്തോഷവും പുതിയ തുടക്കങ്ങളും സമൃദ്ധിയും കൊണ്ടുവരട്ടെ”- രാഹുൽ ഗാന്ധി കുറിച്ചു.അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊര്‍ജസ്വലമായ ഉത്സവമാണ് ഓണമെന്ന് ആശംസാ സന്ദേശത്തില്‍ മോദി പറഞ്ഞു. ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതല്‍ കരുത്തുപകരട്ടെ എന്ന് മോദി ആശംസിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമാണ് പ്രധാനമന്ത്രിയുടെ ഓണാശംസകള്‍. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി ഓണാശംസകള്‍ അറിയിച്ചത്.രാഷ്ട്രപതി ദ്രൗപതി മുര്‍മുവും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. സമ്പന്നമായ സംസ്‌കാരവും സാഹോദര്യവുമാണ് ഓണം വ്യക്തമാക്കുന്നത്. ഇത്തരം ആഘോഷങ്ങള്‍ നാനാത്വത്തില്‍ ഏകത്വം ഊട്ടിയുറപ്പിക്കുന്നു. ഓണം എല്ലാവര്‍ക്കും സന്തോഷവും സമാധാനവും ആയുരാരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യട്ടെ എന്നാണ് രാഷ്ട്രപതിയുടെ ആശംസ. പുതിയ വിളവെടുപ്പ് കാലത്ത് പ്രകൃതിയോട് നന്ദി അറിയിക്കാനുള്ള അവസരമാണ് ഓണമെന്ന് രാഷ്ട്രപതി ആശംസാ സന്ദേശത്തില്‍ സൂചിപ്പിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ ഓണം ഏവര്‍ക്കും പ്രചോദനമാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു. വള്ളംകളിയും നാടന്‍ കലകളും സംഗീതവും കായികവിനോദങ്ങളും കേരളത്തിന്റെ തനത് സംസ്‌കാരത്തെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles