spot_img
Wednesday, August 26, 2026

വിമാനയാത്ര ചെലവുകൂടുതൽ; ഗൾഫ് മലയാളികൾക്ക് ആശ്വാസമായ കപ്പൽ സർവീസ് യാഥാർഥ്യമാക്കണം



കോഴിക്കോട് : വിമാന കമ്പനികളുടെ അമിത യാത്രാ നിരക്ക് കാരണം ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി യാത്രാ–ചരക്ക് കപ്പൽ സർവീസ് ആരംഭിക്കണമെന്ന മലബാർ ഡവലപ്മെന്റ് കൗൺസിലിന്റെയും ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെയും ദീർഘകാലത്തെ ആവശ്യം സംസ്ഥാന സർക്കാർ അടിയന്തരമായി യാഥാർഥ്യമാക്കണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഷാർജ മുൻ പ്രസിഡന്റ് വൈ.എ.റഹീം, മലബാർ ഡവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി. ഇ. ചാക്കുണ്ണി എന്നിവർ ആവശ്യപ്പെട്ടു.കപ്പൽ സർവീസ് ആരംഭിക്കുന്നതിനായി കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ കേന്ദ്ര തുറമുഖ – ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളിനെ സന്ദർശിച്ച് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള തുറമുഖങ്ങളിലേക്ക് കപ്പൽ സർവീസ് ആരംഭിക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles