spot_img
Sunday, October 11, 2026

കോഴിക്കോട് –ബെംഗളൂരു പുതിയ വിമാന സർവീസ് ഒക്ടോബർ 25 മുതൽ.



കരിപ്പൂർ : ആകാശ എയർ കോഴിക്കോട് –ബെംഗളൂരു സെക്ടറിൽ പുതിയ സർവീസ് ഒക്ടോബർ 25 മുതൽ ആരംഭിക്കും. നിലവിൽ ആകാശ എയറിന്റെ ഒരു വിമാനം കോഴിക്കോട് –ബെംഗളൂരു സർവീസ് നടത്തുന്നുണ്ട്. ഇതിനു പുറമേ ഒരു സർവീസ് കൂടി അടുത്ത വിന്റർ ഷെഡ്യൂൾ ആരംഭിക്കുന്ന ഒക്ടോബർ 25 മുതൽ ഉണ്ടാകും. തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണു കോഴിക്കോട്ടുനിന്നുള്ള പുതിയ സർവീസ്.രാവിലെ 8.50നു കോഴിക്കോട്ടുനിന്നു പുറപ്പെട്ട് 10 മണിക്ക് ബെംഗളൂരുവിൽ എത്തും. ബെംഗളൂരുവിൽനിന്ന് വൈകിട്ട് 5.20നു പുറപ്പെട്ട് 6.30നു കോഴിക്കോട്ടെത്തും. ചൊവ്വ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണു ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കുള്ള സർവീസുകൾ. ഒക്ടോബർ 25 മുതൽ ആകാശ എയർ കോഴിക്കോട് –റിയാദ് സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles