spot_img
Thursday, August 27, 2026

ആശ്വാസമായി ‘വാടക’ ആർടിസി; ഉഴപ്പിയോട്ടം തുടർന്ന് ബെംഗളൂരു– എറണാകുളം വന്ദേഭാരത്



ബെംഗളൂരു : ഓണത്തിരക്കിന് ആശ്വാസമായി ബെംഗളൂരുവിൽ നിന്ന് കേരള ആർടിസിയുടെ സ്വകാര്യ വാടക ബസ് സർവീസുകൾക്ക് തുടക്കമായി. ഉത്രാടത്തലേന്ന് തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് എസി ബസ് സർവീസ് നടത്തിയത്. വരും ദിവസങ്ങളിൽ കേരളത്തിൽ നിന്ന് തിരിച്ചും സ്വകാര്യ ബസ് സർവീസ് നടത്തും. ഉത്സവ സീസണുകളിലെ തിരക്ക് പരിഗണിച്ച് സംസ്ഥാനാന്തര റൂട്ടുകളിലോടാൻ 6 മാസത്തേയ്ക്ക് 63 എസി ബസുകൾ വാടകയ്ക്കെടുക്കാനാണ് കേരള ആർടിസി കരാർ ക്ഷണിച്ചിരുന്നത്ഡ്രൈവറെ സ്വകാര്യ കമ്പനി നിയോഗിക്കുമെങ്കിലും കണ്ടക്ടർ കേരള ആർടിസിയുടേതായിരിക്കും. കിലോമീറ്റർ അടിസ്ഥാനത്തിലുള്ള നിരക്ക് കമ്പനികൾക്ക് കെഎസ്ആർടിസി കൈമാറും. ബസുകൾക്ക് മുന്നിൽ കേരള ആർടിസിയുടെ പേരും ലോഗോയും പതിക്കുന്നുണ്ട്. 5 വർഷത്തിൽ താഴെ പഴക്കമുള്ള ബസുകൾ മാത്രമാണ് അനുവദിക്കുന്നത്. ബസിന്റെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ സ്വകാര്യ കമ്പനി തന്നെ നിർവഹിക്കണം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles