spot_img
Sunday, October 11, 2026

പാലക്കാട്ട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു, പിന്നാലെ ആളിക്കത്തി തീ; ഡ്രൈവർക്ക് ദാരുണാന്ത്യം.



പാലക്കാട് : ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്ത് മരിച്ചു. പാലക്കാട്– കോഴിക്കോട് ദേശീയപാത മുണ്ടൂർ കാഞ്ഞിക്കുളത്ത് ഇന്നു പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവം. ഡ്രൈവർ തിരൂർക്കാട് സ്വദേശി നാസർ (29) ആണ് മരിച്ചത്. കണ്ടെയ്നർ ലോറിയും മറ്റൊരു ലോറിയുമാണ് കൂട്ടിയിടിച്ചത്. പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തി തീ അണച്ച ശേഷമാണ് നാസറിനെ പുറത്തെടുത്തത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles