തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും മൈസൂരുവിലേക്ക് വെറ്റിലീസ് സംവിധാനത്തിൽ ഏർപ്പെടുത്തിയ ആദ്യ ബസ് പുറപ്പെട്ടു. ബസിന്റെ ഫ്ലാഗ് ഓഫ് സിഎംപി ജില്ലാ സെക്രട്ടറിയും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ എം.ആർ. മനോജ് നിർവഹിച്ചു. ആർഎംപി നേതാവ് മുടവൻമുകൾ സന്തോഷ്, കെഎസ്ആർടിസിയുടെ ചീഫ് ട്രാഫിക് ഓഫിസർ ഉദയകുമാർ, തിരുവനന്തപുരം സെൻട്രൽ ഡിപ്പോ എടിഒ ശ്രീ ഷിജു കാട്ടാക്കട, ഗോപകുമാർ, നെയ്യാറ്റിൻകര എടിഒ സൈജു പൂവാർ, സജിത് കുമാർ, തിരുവനന്തപുരം സിറ്റി എടിഒ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് എല്ലാ ദിവസവും രാത്രി 8 മണിക്കാണ് ബസ് കോഴിക്കോട്, ബത്തേരി വഴി മൈസൂരുവിലേക്ക് പുറപ്പെടുന്നത്. വെറ്റിലീസ് സംവിധാനത്തിൽ കെഎസ്ആർടിസിയുടെ കണ്ടക്ടർ മാത്രമാണ് ഉള്ളത്. ഡ്രൈവറും ബസും ഡീസലും അറ്റകുറ്റപണികളും കമ്പനിയ്ക്കാണ് ചുമതല. കെഎസ്ആർടിസിയുടെ വരുമാനത്തിന്റെ പകുതിയിലേറെ ഡീസൽ ചെലവനായി വിനിയോഗിക്കുമ്പോൾ ഈ സ്കീം പുതിയ പ്രതീക്ഷയാണ് നൽകുന്നത്






