spot_img
Tuesday, October 13, 2026

മാടാക്കര പള്ളിയിൽ പൊലീസ് കയറിയ സംഭവം; ചോമ്പാല എസ്എച്ച്ഒ ഉൾപ്പടെ 5 പൊലീസുകാരെ സ്ഥലംമാറ്റി



വടകര: മാടാക്കര പള്ളിയിൽ പൊലീസ് കയറിയ സംഭവത്തിൽ നടപടിയുമായി ആഭ്യന്തരവകുപ്പ്. ചോമ്പാല എസ്എച്ച്ഒ ഷെമീലിനെ കോഴിക്കോട് റൂറൽ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. ചോമ്പാല പൊലീസ് സ്റ്റേഷനിലെ മറ്റ് 4 പേരെയും സ്ഥലംമാറ്റി. അതേസമയം, ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.മനോജൻ എംവി, അനിൽ കുമാർ എൻപി, മനോജ് കുമാർ കെഎം, പ്രവീൺ കുമാർ സി എന്നിവരെയാണ് കോഴിക്കോട് റൂറൽ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്. പയ്യോളി എസ്എച്ച്ഒ ജയ്മോൻ പിജെയെ ചോമ്പാല എസ്എച്ച്ഒ ആയി നിയമിച്ചു.പയ്യോളി സ്റ്റേഷനിലെ ജയദാസൻ എംകെയെ പയ്യോളി എസ്എച്ച്ഒ ആയും നിയമിച്ചു.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പ്രാർഥനയ്ക്കിടെയാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. തുടർന്ന് പൊലീസ് അവിടെ എത്തി സംഭവത്തിൽ ഇടപെട്ടു. പള്ളിക്കുള്ളിൽ പൊലീസ് കയറുകയും ചെയ്തു. പിന്നാലെ ഇത് വിവാദമാകുകയായിരുന്നു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles