spot_img
Friday, August 28, 2026

പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്ക്.



കൊയിലാണ്ടി: പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്ക്. കുറുവങ്ങാട് സ്വദേശിനിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു അപകടം.വീട്ടിലെ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ ​ഗ്യാസ് അടുപ്പിൽ വച്ച പ്രഷർ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന അലീഷയുടെ മുഖത്തേക്ക് കുക്കറിന്റെ വെയ്റ്റ് വന്ന് അടിക്കുകയായിരുന്നു. ഉടൻ തന്നെ യുവതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. മൂക്കിന് പരിക്ക് ​ഗുരുതരമായതിനാൽ അവിടെ നിന്നും യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles