spot_img
Wednesday, October 14, 2026

ഓട്ടോഡ്രൈവറുടെ മരണം: മൊബൈല്‍ ഫോണും ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തു



മലപ്പുറം: മലപ്പുറം കീഴ്‌ശേരിയില്‍ ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിജിറ്റല്‍ തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം.ഷൗക്കത്തിന്റെ മൊബൈല്‍ ഫോണ്‍ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് കുടുംബത്തിന് തിരിച്ചുനല്‍കിയിരുന്നു. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാത്തതില്‍ കുടുംബം കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും പൊലീസിനെതിരെ രംഗത്ത് വരികയും ചെയ്തു.കുടുംബത്തിന്റെ പരാതിയും മാധ്യമവാര്‍ത്തകളും വന്നതിന് തൊട്ടുപിന്നാലെയാണ് ലാപ്‌ടോപ്പും ഫോണും വീണ്ടും കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയ്യാറായത്. ഡിജിറ്റല്‍ ഉപകരണങ്ങളിലെ വിവരങ്ങള്‍ ശാസ്ത്രീയമായി വീണ്ടെടുക്കുന്നതിലൂടെ കേസ് അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles