spot_img
Thursday, October 15, 2026

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കുറ്റ്യാടിയിൽ യുവാവ് മരിച്ചു.



കുറ്റ്യാടി:വിലങ്ങാട് വായാടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. വടക്കേ വായാട് വേലിയേരി സ്വദേശി സുനിൽ ആണ് മരണപ്പെട്ടത്.വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപോത്തിനെ ഓടിക്കുന്നതിനിടയിലാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.​പ്രദേശത്ത് വന്യമൃഗശല്യം തടയുന്നതിനായി സോളാർ ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വന്യമൃഗശല്യം രൂക്ഷമായി തുടരുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സോളാർ ഫെൻസിംഗിൽ ചാർജ് കുറയുന്ന സമയങ്ങളിലാണ് കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പ്രധാനമായും കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത്. ഇത് പ്രദേശവാസികളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles