spot_img
Monday, August 31, 2026

കുന്ദമംഗലത്ത് കിണറ്റിൽ വീണ് പരിക്കേറ്റ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി



കുന്ദമംഗലം : കിണറിലെ മോട്ടോർ നന്നാക്കാൻ ഇറങ്ങുന്നതിനിടയിൽ കിണറ്റിൽ വീണ് പരിക്കേറ്റ യുവാവിനെ വെള്ളിമാടുകുന്ന് ഫയർഫോഴ്സ് യൂണിറ്റ് രക്ഷപ്പെടുത്തി. കുന്ദമംഗലം അരഞ്ഞോളിച്ചാലിലാണ് സംഭവം.മോട്ടോർ അറ്റകുറ്റപ്പണിക്കായി കിണറ്റിലേക്ക് ഇറങ്ങവേ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കാലിന് സാരമായി പരിക്കേറ്റതോടെ യുവാവിന് സ്വയം കരയ്ക്ക് കയറാൻ സാധിക്കാതെയായി. തുടർന്ന് വീട്ടുകാർ ഉടൻ തന്നെ വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.ഫയർ സ്റ്റേഷൻ ഓഫീസർ റോബി വർഗീസിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. എം. റെജിൻ കിണറ്റിലിറങ്ങി റോപ്പും റെസ്ക്യൂ നെറ്റും ഉപയോഗിച്ച് യുവാവിനെ സുരക്ഷിതമായി പുറത്തെടുത്തു. പ്രഥമശുശ്രൂഷ നൽകിയ ശേഷം ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles