spot_img
Friday, October 16, 2026

അടിവാരം ബസ് സ്റ്റാന്റിലേക്ക് നടപ്പാത നിർമ്മിക്കണം: പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിവേദനം നൽകി



അടിവാരം: അടിവാരം അങ്ങാടിയിൽ നിന്നും പുതിയ ബസ് സ്റ്റാന്റിലേക്ക് യാത്രക്കാർക്ക് സുരക്ഷിതമായി നടന്നുപോകുന്നതിന് ദേശീയപാത (NH 766) യോരത്ത് അടിയന്തിരമായി നടപ്പാത സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി. പി.കെ. ബഷീറിന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ബിജു താന്നിക്കാകുഴി നിവേദനം നൽകി.അടിവാരം അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ദേശീയപാതയ്ക്ക് അഭിമുഖമായി എല്ലാവിധ സൗകര്യങ്ങളോടെയും സജ്ജമാക്കിയ പുതിയ ബസ് സ്റ്റാന്റ് നിലവിൽ പ്രവർത്തനസജ്ജമായിട്ടുണ്ട്.

എന്നാൽ അടിവാരം അങ്ങാടി ഭാഗത്ത് നിന്നും ബസ് സ്റ്റാന്റിലേക്ക് ദിവസേന പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് കാൽനടയാത്രക്കാർക്ക് പാതയോരത്ത് നടപ്പാതയില്ലാത്തത് വലിയ സുരക്ഷാഭീഷണിയാണ് സൃഷ്ടിക്കുന്നത്. അപകട സാധ്യത വളരെയേറെയുള്ള ഈ പാതയിൽ അടിയന്തിരമായി നടപ്പാത നിർമ്മിച്ച് സഞ്ചാര യോഗ്യമാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.കഴിഞ്ഞ ഓഗസ്റ്റ് 29-ന്. തിരുവമ്പാടി എം.എൽ.എ.. സി.കെ. കാസിമിന്റെ അധ്യക്ഷതയിൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും സർവ്വകക്ഷി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വേഗത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles