spot_img
Sunday, September 6, 2026

ഇങ്ങരിത്…; വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്



ചിലരങ്ങനെയാണ്. കൂടുതല്‍ ഡയലോഗ് വേണ്ട, കോണ്‍ടെക്‌സ്റ്റ് വേണ്ട, ബഹളങ്ങളൊന്നുമേ വേണ്ട. വരും ഇന്‍സ്റ്റ കത്തിക്കും. തിരിച്ചുപോകും. ട്രെന്‍ഡിലെത്തി അങ്ങനെ ഇന്‍സ്റ്റ കത്തിച്ച് പോകുന്നവരില്‍ മുന്നില്‍ മലയാളത്തിന്റെ സ്വന്തം മമ്മൂക്ക തന്നെയാണ്. പതിവു തെറ്റിച്ചില്ല. ഇത്തവണയും സ്റ്റൈലന്‍ ലുക്കില്‍ ഇക്കയെത്തി. ബാക്കിയെല്ലാവരും സൈഡായിനിര്‍മാതാവ് ആന്റോ ജോസഫ് തന്റെ ഇന്‍സ്റ്റ അക്കൗണ്ടിലൂടെ പങ്കുവച്ച മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വാട്ട് നെക്സ്റ്റ് എന്ന ക്യാപ്ഷനോടെയാണ് ആന്റോ ജോസഫ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ഷര്‍ട്ടും അതേ നിറത്തിലുള്ള ഷൂസും വൈറ്റ് പാന്റ്‌സുമണിഞ്ഞ് കിടിലന്‍ ലുക്കിലുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പതിവുപോലെ ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്.തിങ്കളാഴ്ച മമ്മൂട്ടിയുടെ 75-ാം പിറന്നാളാണ്. രണ്ട് ചിത്രങ്ങളുടെ അപ്‌ഡേറ്റുകള്‍ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതിലൊന്ന് രാജ് കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ഓം എന്ന തമിഴ്ചിത്രവും മറ്റൊന്ന് നിതീഷ് സഹദേവ് ഒരുക്കുന്ന ആക്ഷന്‍ ചിത്രവുമാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles