spot_img
Sunday, September 6, 2026

മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍



കാലവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു. സാധാരണയിലും നാല് ഡിഗ്രി സെല്‍ഷ്യസ് വരെ അധികമാണ് നിലവിലെ താപനില. കൊല്ലം ജില്ലയിലെ പുനലൂരാണ് കഴിഞ്ഞദിവസം ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. അതിനിടെ ഭാഗികമായി ഉണ്ടാകുന്ന പവര്‍കട്ടും പൊതുജനങ്ങളെ വലയ്ക്കുകയാണ്. കെഎസ്ഇബി നടപടിയില്‍ പ്രതിഷേധവും ശക്തമാണ്സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത് പതിവിലും ഉയര്‍ന്ന താപനില. ഒറ്റപ്പെട്ട മഴ പ്രവചനങ്ങളുണ്ടെങ്കിലും അളവില്‍ ഗണ്യമായ കുറവ് വന്നു. കൊല്ലം ജില്ലയിലെ പുനലൂര്‍ കഴിഞ്ഞദിവസം രേഖപ്പെടുത്തിയത് 36.2 ഡിഗ്രി സെല്‍ഷ്യസാണ്. കോട്ടയം പാലക്കാട് നെടുമ്പാശ്ശേരി എന്നിവിടങ്ങളിലും താപനിലയുടെ അളവില്‍ വര്‍ധനയുണ്ട്. അന്തരീക്ഷ താപനില ഉയര്‍ന്നു നില്‍ക്കുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ് .വൈദ്യുതി ഉപഭോഗത്തില്‍ ഗണ്യമായ വര്‍ദ്ധനയെന്ന് കെഎസ്ഇബി പറയുന്നു.ആവശ്യകത വര്‍ദ്ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയില്‍ കാര്യമായ കുറവുണ്ട് . പീക് സമയങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കുറക്കണമെന്നാണ് കെഎസ്ഇബി മുന്നറിയിപ്പ്. വരും ദിവസങ്ങളിലും ആറു മണിക്കും പന്ത്രണ്ടു മണിക്കും ഇടയില്‍ ഭാഗികമായി നിശ്ചിത സമയം കറണ്ട് പോകാനുള്ള സാധ്യതയുണ്ട്. കടുത്ത ചൂടില്‍ കറന്റ് പോയതോടെ വൈറ്റില കെഎസ്ഇബി ഓഫീസില്‍ നാട്ടുകാര്‍ അര്‍ദ്ധരാത്രിയില്‍ പ്രതിഷേധിച്ചു. വൈദ്യുതി വിച്ഛേദിച്ചതിനെ തുടടര്‍ന്ന് ഓക്‌സിജന്‍ സപ്പോര്‍ട്ട് വേണ്ട രോഗികള്‍ ഉള്‍പ്പെടെയാണ് വലഞ്ഞത്. കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ എത്തിയതിനുശേഷമാണ് നാട്ടുകാര്‍ സമവായത്തിലേക്ക് എത്തിയത്. അതേസമയം വരുന്ന മൂന്നുദിവസവും ഇതേ രീതിയില്‍ അന്തരീക്ഷ താപനില കൂടുമെന്നാണ് കണക്കുകൂട്ടല്‍.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles