spot_img
Monday, September 7, 2026

സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്.



കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്വകാര്യ ബസ്സില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതരപരിക്ക്. പൊയില്‍ക്കാവ് സ്വദേശിനി ലീലയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരുടെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. കോഴിക്കോട്- കൊയിലാണ്ടി റൂട്ടിലോടുന്ന ബസ്സിൽ ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം.പൊയില്‍ക്കാവ് ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ഇറങ്ങാനായി ഓട്ടോമാറ്റിക് ഡോര്‍ തുറന്ന് ബസ് നിര്‍ത്തുന്നതിനിടയില്‍ ലീല പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് ഉടന്‍തന്നെ ലീലയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ കാലിലെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles