spot_img
Tuesday, September 8, 2026

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം; പൂനൂർ സ്വദേശി മരിച്ചു.



കിഴക്കോത്ത്: കിഴക്കോത്ത് പൂനൂരിൽ ചൊവ്വാഴ്ച രാവിലെ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പൂനൂർ ഒതയോത്ത് ചാലിൽ പുറായിൽ പ്രകാശൻ (58) ആണ് മരിച്ചത്.രാവിലെ 10 മണിയോടെ പന്നൂർ – നരിക്കുനി റോഡിൽ വച്ച് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. ഉടൻതന്നെ നാട്ടുകാർ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർ നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അച്ചൻ: പരേതനായ അപ്പുകുട്ടി. അമ്മ: യശോദ. ഭാര്യ: സുനിത. മക്കൾ: അനന്തു, ആരോമൽ, സായിമ. മരുമക്കൾ: അഖിൻ, ഹണിമ. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 7.30ന് കോരങ്ങാട് ശ്മശാനത്തിൽ നടക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles