spot_img
Wednesday, September 9, 2026

പ്രസംഗിക്കാൻ എത്തിയപ്പോൾ സദസ്സിലിരുന്നവർ ‘തൂഫാൻ തൂഫാൻ’ എന്നു വിളിച്ചു പറഞ്ഞു; പദ്ധതി വമ്പൻ വിജയം’



ലഹരിക്കെതിരെയുള്ള കേരള പൊലീസിന്റെ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ ഇന്ന് 100 ദിനം പൂർത്തിയാക്കുന്നു. തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ഇതിനകം 10256 കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 11085 പേര്‍ അറസ്റ്റിലായി. ഇതുവരെ 23527.153 ഗ്രാം എംഡിഎംഎയും 1223.838 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രാജ്യാന്തര തലത്തിലുള്ള ലഹരിക്കടത്തു സംഘങ്ങളെ പിടികൂടാൻ തൂഫാന്റെ ഭാഗമായി സാധിച്ചിട്ടുണ്ടെന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള ലഹരിയുടെ ഒഴുക്ക് തടയാൻ കർശന നടപടികൾ സ്വീകരിച്ചുകഴിഞ്ഞെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മനോരമ ഓൺലൈനിനോടു പ്രതികരിച്ചു. ലഹരിയുടെ വേരറുക്കാൻ കേന്ദ്രവുമായി സഹകരിക്കുമെന്നും ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles