spot_img
Thursday, September 10, 2026

വാഹനസുരക്ഷ: ഒരു ചെറിയ പിഴവ് വലിയ അപകടമായി മാറരുത്; ജാഗ്രതാ നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്



കുട്ടികളുമായി പോയ സ്‌കൂൾ ബസിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് പരിഭ്രാന്തി. പിറവത്ത് വച്ചാണ് സംഭവം. അറ്റകുറ്റപ്പണികൾക്ക് ശേഷം എഞ്ചിൻ ഭാഗത്ത് മറന്നു വെച്ച കോട്ടൺ വേസ്റ്റ് ചൂടായി തീപിടിച്ചതാണ് പുക ഉയരാൻ ഇടയാക്കിയത്. അപകടസാധ്യത മനസ്സിലാക്കി ഡ്രൈവർ ഉടൻ തന്നെ ബസ് റോഡരികിലേക്ക് മാറ്റി നിർത്തി കുട്ടികളെ പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തുടര്‍ന്ന് തീപിടിച്ച് പുകഞ്ഞ കോട്ടൺ വേസ്റ്റ് എടുത്തു മാറ്റിയതോടെ വൻ അപകടം ഒഴിവായി.ഈ സംഭവം വാഹനങ്ങളുടെ സുരക്ഷാ പരിശോധന ഒരു വെറും ഔപചാരികത മാത്രമല്ല, വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കാനുള്ള വലിയൊരു ഉത്തരവാദിത്വമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.കൃത്യമായ പരിശോധന നിർബന്ധം

പ്രത്യേകിച്ച് വിദ്യാർത്ഥികളുമായി സർവീസ് നടത്തുന്ന വാഹനങ്ങളിൽ താഴെ പറയുന്നവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതുണ്ട്:എഞ്ചിൻ, ഇലക്ട്രിക്കൽ വയറിംഗ് & ബാറ്ററി: ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ അമിതമായ ചൂട് എന്നിവ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുക.ഇന്ധന സംവിധാനം & ബ്രേക്ക്: ലീക്കുകളോ തകരാറുകളോ ഇല്ലെന്ന് ഉറപ്പാക്കുക.ടയർ & ഫയർ എക്സ്റ്റിംഗ്വിഷർ: അടിയന്തര സാഹചര്യങ്ങളെ നേരിടാൻ അഗ്നിശമന ഉപകരണം പ്രവർത്തനക്ഷമമായിരിക്കണം.അറ്റകുറ്റപ്പണികൾക്ക് ശേഷം: വർക്ക്‌ഷോപ്പ് അറ്റകുറ്റപ്പണിക്ക് ശേഷം കൃത്യവും പൂർണ്ണവുമായ പരിശോധന നടത്തി മാത്രമായിരിക്കണം വാഹനം വീണ്ടും സർവീസിന് ഇറക്കേണ്ടത്.യാത്രയ്ക്കിടെ ശ്രദ്ധയിൽപ്പെട്ടാൽ എന്ത് ചെയ്യണം?യാത്രയ്ക്കിടെ പുക, അസാധാരണമായ മണം, അമിതമായ ചൂട് അല്ലെങ്കിൽ കേൾക്കാത്ത ശബ്ദങ്ങൾ എന്നിവ അനുഭവപ്പെട്ടാൽ വാഹനം ഉടൻ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് ഒതുക്കി നിർത്തി യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കണം.വാഹനത്തിന്റെ ചെറിയൊരു തകരാർ പോലും അവഗണിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കാം. സുരക്ഷാ പരിശോധനയ്ക്കായി ചെലവഴിക്കുന്ന കുറച്ച് സമയം ഒരു ജീവൻ രക്ഷിച്ചേക്കാം.“അപകടം സംഭവിച്ച ശേഷം കാരണം അന്വേഷിക്കേണ്ടി വരാതിരിക്കാൻ, യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനം പരിശോധിക്കുക.”



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles