മാവൂർ: ചാലിയാറിനോട് ചേർന്ന മാവൂർ പാടത്ത് ഗന്ധകശാല അരി പരീക്ഷണവുമായി കർഷകർ. മുണ്ടകൻ നെൽകൃഷിയായാണ് ഗന്ധകശാല നെല്ലിനം കൃഷി ചെയ്തത്. ഞാറ് നടീൽ ഉദ്ഘാടനം ജില്ല കൃഷി ഓഫിസർ അജയ് അലക്സ് നിർവഹിച്ചു.ആദ്യഘട്ടമായി ഏഴ് ഹെക്ടർ സ്ഥലത്താണ് ഞാറ് നടുന്നത്. വയനാട്ടിൽനിന്നാണ് ഗന്ധകശാല നെൽവിത്ത് എത്തിച്ചത്. പൗർണമി, മട്ട ത്രിവേണി, ഐ.ആർ എട്ട് വൈറ്റ് ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്. കാലവർഷത്തെ തുടർന്നുള്ള വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞ സാഹചര്യത്തിലാണ് മുണ്ടകൻ കൃഷിക്ക് തുടക്കമായത്. അതേസമയം, വേനൽ കനത്തതിനെ തുടർന്ന് വെള്ളം പമ്പ് ചെയ്താണ് കൃഷി നനക്കുന്നത്. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.പി. അഹമദ്, മാവൂർ കൃഷി ഓഫിസർ രേണുക കൊല്ലീരി, കൃഷി അസിസ്റ്റന്റ് കെ. സാജിദ, മാവൂർ പാടശേഖര സമിതി പ്രസിഡന്റ് സലീം ചെറുതൊടികയിൽ, സെക്രട്ടറി മരക്കാർ ബാവ, കമ്പളത്ത് വിജയൻ, പി.പി. അബ്ദുൽ മജീദ്, ആയോത്ത് മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.






