തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. ഇന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാളത്തെ മഴ മുന്നറിയിപ്പും പിന്‍വലിച്ചു. എന്നാല്‍ ഇന്ന് മുതല്‍ 15 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.കേരളം – കര്‍ണാടകം – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം വടക്കുപടിഞ്ഞാറന്‍മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഒഡിഷവടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം തുടരുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് വടക്കന്‍ തീര ആന്ധ്രാപ്രദേശ്‌തെക്കന്‍ ഒഡിഷ പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. മധ്യകിഴക്കന്‍ അറബിക്കടലില്‍, കൊങ്കണ്‍ തീരത്തിന് സമീപമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ 13 വരെ താപനില സാധാരണയെക്കാള്‍ 3 മുതൽ 4˚C വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയെന്നും മുന്നറിയിപ്പ് ഉണ്ട്.






