spot_img
Friday, September 11, 2026

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് നാളെ ഡൽഹിയിൽ തുടക്കം



ഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി നാളെ ഡൽഹിയിൽ തുടങ്ങും. ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാ നുമായും വൈകീട്ട് മോദി ചർച്ച നടത്തും. ഇരുപതിലധികം ലോക നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.ഉച്ചക്ക് ശേഷം 3. 30നാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച. റഷ്യൻ സംഘർഷം ഇന്ധന ഇറക്കുമതി ആണാവോർജ രംഗത്തെ സഹകരണം എന്നിവ ഇരു നേതാക്കളും ചർച്ച ചെയ്യും. ഇന്ത്യക്ക് കൂടുതൽ രാസവളം, ക്രൂഡോയിൽ എന്നിവ നൽകാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ഡൽഹിയിൽ എത്തുന്ന ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനെ മോദി 6:15 ന് കാണും. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപെട്ടേക്കും.

ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോമ, അബുദാബി കിരീടവകാശി ശൈഖ്, മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ, തുടങ്ങിയവരും ഇന്ന് ഡൽഹിയിൽ എത്തും. നാളെ ഉച്ചയ്ക്ക് 12.25നാണ് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഡൽഹിയിലെത്തുക . ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യക്കും ചൈനക്കും ഇടയിൽ തന്ത്ര പ്രധാന സാമ്പത്തിക ചർച്ചകൾ നടക്കും. ഇന്ത്യൻ വ്യവസായികൾക്ക് ചൈനീസ് വിസ ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും.ആഗോള ക്ഷേമത്തിനായി പൊതുലക്ഷ്യത്തോടെ പ്രവർത്തിക്കുമെന്ന് ഉച്ചകോടി സന്ദേശത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിരോധം നൂതനാശയം സഹകരണം സ്ഥിരത എന്നിവയ്ക്കായി ഒരുമിക്കാം എന്നതാണ് ഈ വർഷത്തെ ബ്രിക്സ് മുദ്രാവാക്യം. ഉച്ചകോടിയുടെ ഭാഗമായി കനത്ത ജാഗ്രതയിലാണ് രാജ്യ തലസ്ഥാനം. വിവിധ ഇടങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. പൊതു ഇടങ്ങളിൽ അടക്കം പരിശോധന കർശനമാക്കിയിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles