spot_img
Thursday, September 24, 2026

പരീക്ഷ ക്രമക്കേട്, അന്വേഷണവുമായി പിഎസ്‌സി സഹകരിക്കുന്നില്ല: എസ് ഐ ടി ഹൈക്കോടതിയിലേക്ക്



തിരുവനന്തപുരം: PSC പരീക്ഷ ക്രമക്കേടിൽ എസ് ഐ ടി ഹൈക്കോടതിയിലേക്ക്. അന്വേഷണ വിവരം ഹൈക്കോടതിയെ ബോധിപ്പിക്കാൻ ക്രൈം ബ്രാഞ്ച്. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. അന്വേഷണവുമായി പിഎസ്‌സി സഹകരിക്കുന്നില്ല എന്നതടക്കമുള്ള കാര്യങ്ങൾ കോടതിയെ അറിയിക്കുംസർക്കാർ പ്ലീഡര്‍ വഴി വിവരങ്ങൾ ഹൈക്കോടതിയെ അറിയിക്കും. ഉത്തര കടലാസ്സുകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ക്രൈംബ്രാഞ്ച് ആരംഭിച്ചു. സർവർ ലോഗിൻ വിവരങ്ങൾ ശേഖരിക്കാൻ നീക്കം.ഭരണഘടനാ സ്ഥാപനമായ പിഎസ് സിയിലെ അംഗങ്ങളെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്ന് പിഎസ്‌സി ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയില്‍ വാദിക്കുന്നു. തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.മൂല്യനിര്‍ണയത്തിലുണ്ടായ പിഴവ് സാങ്കേതിക പിഴവ് മാത്രമാണ്. ഒഎസ്എമ്മില്‍ വന്ന പിഴവാണത്. അതു തിരുത്താന്‍ ശ്രമിച്ചു വരികയാണ്. അതിനുള്ള അനുമതി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നല്‍കിയിട്ടുണ്ട്. പി എസ് സി അംഗങ്ങളെ ഇതിന്റെ പേരില്‍ കുറ്റവാളികളായി കണക്കാക്കി, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ചോദ്യം ചെയ്യാന്‍ സംസ്ഥാന ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നും പിഎസ് സി അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിക്കുന്നു.പിഎസ് സി ഭരണഘടനാ സ്ഥാപനമാണ്. അതിലെ അംഗങ്ങളെ നിയമിക്കുന്നത് ഗവര്‍ണറാണ്. ജീവനക്കാരെ നിയമിക്കുന്നത് പിഎസ് സി കമ്മീഷനാണ്. അതിനാല്‍ അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് അധികാരമില്ല. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്നും പിഎസ് സി ചെയര്‍മാനും അംഗങ്ങളും ഹര്‍ജിയില്‍ വാദിക്കുന്നു. എന്നാല്‍ പി എസ് സി അംഗങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമെന്നാണ് സര്‍ക്കാര്‍ നിലപാട്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles