കോഴിക്കോട്: മീഞ്ചന്ത മേൽപ്പാലത്തിന് മുകളിൽ വച്ച് ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന മീഞ്ചന്ത ചിലങ്ക റെസിഡൻസിൽ ശരൺ ഹൗസിൽ ശശീന്ദ്രൻ സി കെ (67) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അപകടത്തിൽപ്പെട്ടത്.ഭാര്യ. രാധിക മകൻ ശരൺ ( ചെന്നൈ) സഹോദരങ്ങൾ ഉഷ സി (ചെട്ടിപ്പടി) അനീഷ് കുമാർ സി കെ (തലക്കുളത്തൂർ) അജിത് കുമാർ (രാജൻ) ചീക്കിലോട്. അച്ഛൻ പരേതനായ കോമപ്പൻ അമ്മ ദേവകി. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് തറവാട് വീട്ടായ നടുവട്ടം ചേനോത്ത് സ്കൂളിന് പടിഞ്ഞാറ് വശം ഉഷസ് വീട്ടിൽ. സംസ്കാരം നാലുമണിക്ക് മാനാരി ശ്മശാനത്തിൽ.






