spot_img
Tuesday, September 29, 2026

മൂവാറ്റുപുഴയില്‍ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം



മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം. പരുമ്പല്ലൂര്‍ സ്വദേശി അക്ഷയ് കൃഷ്ണന്‍ (19) ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകര്‍ന്നുവീണാണ് അപകടമുണ്ടായത്. വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു മരിച്ച അക്ഷയ്.വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം പുതുതായി നിര്‍മിച്ച മൂന്നുനില കെട്ടിടത്തിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ അക്ഷയിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles