spot_img
Friday, October 9, 2026

കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചു; മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണ



തിരുവനന്തപുരം: കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ സമരം പിന്‍വലിച്ചു. വൈദ്യുതി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാൻ കേരള മീറ്റര്‍ റീഡേഴ്സ് യൂണിറ്റി തീരുമാനിച്ചത്. വേതന വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടത്താനും മന്ത്രി സണ്ണി ജോസഫുമായി നടത്തിയ ചര്‍ച്ചയിൽ ധാരണയായി. അധിക ജോലിക്ക് മീറ്റര്‍ ഒന്നിന് 1.60 പൈസ എന്ന നിരക്ക് കൂട്ടണം, രണ്ടു മാസത്തിലൊരിക്കൽ മീറ്റര്‍ റീഡിങ്ങിനുള്ള കൂലി അന്‍പതു ശതമാനം കൂട്ടണം തുടങ്ങിയവയാണ് ആവശ്യങ്ങള്‍. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 1800ഓളം മീറ്റര്‍ റീഡര്‍മാര്‍ ഈ മാസം ഒന്നു മുതൽ സമരത്തിലായിരുന്നു.വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം ഒന്നു മുതൽ പണിമുടക്കിലായിരുന്ന കെഎസ്ഇബി കരാർ മീറ്റർ റീഡർമാർ വൈദ്യുതി മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം താൽക്കാലികമായി പിൻവലിച്ചു. സമരത്തിന്റെ ഭാഗമായി പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുക്കാനും, മറ്റ് ആവശ്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനായി അടുത്ത വ്യാഴാഴ്ച വീണ്ടും യോഗം ചേരാനും തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ തീരുമാനമായി. സമരം മൂലം സംസ്ഥാനത്തുടനീളം വൈദ്യുതി ബിൽ വിതരണം നിലയ്ക്കുകയും കെഎസ്ഇബിയുടെ റവന്യൂ വരുമാനത്തെ ബാധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടായത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles