കോഴിക്കോട്: സംസ്ഥാനത്ത് പ്രകൃതിക്ഷോഭം മൂലം വിളനാശം സംഭവിച്ച കർഷകർക്കുള്ള അടിയന്തരസഹായത്തിൻ്റെയും സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയുടെയും കുടിശിക തുകകൾ വിതരണം ചെയ്യുന്നതി നായി 119.87 കോടി രൂപ വിനിയോഗിക്കാൻ കൃഷിവകുപ്പ് ഭരണാനുമതി നൽകി.2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണനിയ മപ്രകാരം രൂപവത്കരിച്ച കാർ ഷിക അഭിവൃദ്ധി ഫണ്ടിൽനിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് അടിയന്തര നഷ്ടപരിഹാരം നൽകുന്നതിനായി 76.68 കോടി രൂപയും സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള കുടിശിക വിത രണത്തിനായി 43.19 കോടി രൂപയുമാണ് വിതരണം ചെയ്യുക. ഇരുപദ്ധതികളിലുമായി 133 കോടിയിലേറെ രൂപ കർഷകർക്കു വിതരണം ചെയ്യാനുണ്ടെന്നാണ് കാർഷിക വികസന കർഷ കക്ഷേമ വകുപ്പിന്റെ കണക്കുകൾ. വിള ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്ന കർഷകർക്ക് 2025 മേയ് മുതൽ ലഭിക്കേണ്ട കുടി ശിക തുക 43.22 കോടി രൂപയാണ്.വിളനാശ നഷ്ടപരിഹാര ഇനത്തിൽ കഴിഞ്ഞ മാസം വരെ കർഷകർക്കു ലഭിക്കാനുള്ള തുക 90.81 കോടിയും. തെങ്ങ്, വാഴ, റബർ, കുരുമുളക്, കമുക്, ഏലം, കശുമാവ്, കൈതച്ചക്ക, കാപ്പി, തുടങ്ങിയ വിളകൾക്ക് ഇൻഷ്വറസ് പദ്ധതി പരിരക്ഷ ലഭിക്കാൻ അർഹതയുണ്ട്.






