താമരശ്ശേരി: താമരശ്ശേരി ഉപജില്ലാ സാമൂഹ്യശാസ്ത്രമേള ഒക്ടോബർ 6-ന് ചൊവ്വാഴ്ച ജി.യു.പി.എസ്. താമരശ്ശേരിയിൽ സംഘടിപ്പിച്ചു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മേളയിൽ ആവേശപൂർവം പങ്കെടുത്തു.സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ഇനങ്ങളിലായി വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ അവതരിപ്പിച്ചു. അറിവും സർഗാത്മകതയും പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി മേള മാറി.മേളയുടെ സമാപന സമ്മേളനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാവ്യ ഉദ്ഘാടനം ചെയ്തു. ജി. യു. പി. സ്കൂൾ താമരശ്ശേരി എസ്. എം. സി ചെയർമാൻ സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി എ.ഇ.ഒ. പ്രമോദ്, താമരശ്ശേരി ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേള കൺവീനർ സജിമോൻ സ്കറിയ , താമരശ്ശേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീറ ശരീഫ്, ജി. യു. പി. സ്കൂൾ താമരശ്ശേരി ഹെഡ്മാസ്റ്റർ അബ്ദുൽ സലാം , സ്റ്റാഫ് സെക്രട്ടറി ജുമൈന തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തെയും മികച്ച പ്രകടനത്തെയും ചടങ്ങിൽ അഭിനന്ദിച്ചു.വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം മേളയ്ക്ക് കൂടുതൽ ശ്രദ്ധേയത നൽകി.






